befi

തിരുവനന്തപുരം: കനറാ ബാങ്ക് റിട്ടയറീസ് ഫോറത്തിന്റെ പുതിയ പ്രസിഡന്റായി എം.ദയാനന്ദനെയും, സെക്രട്ടറിയായി ജി.വരദരാജനെയും,ട്രഷററായി എസ്.ഭുവന ചന്ദ്രനെയും തിരഞ്ഞെടുത്തു.ബെഫി സെന്ററിൽ ചേർന്ന ജില്ലാസമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.വി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രഥമ സംസ്ഥാന പ്രസിഡന്റ് പി.സദാശിവൻ പിള്ള ആമുഖപ്രസംഗം നടത്തി.ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ,ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.ബി.എസ്.പ്രശാന്ത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജി.വരദരാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്.ഭുവനചന്ദ്രൻ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.