v-k-manikandannair

മലയിൻകീഴ്: ജില്ലാപഞ്ചായത്ത് അംഗവും മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കെ.പി.സി.സി അംഗവുമായിരുന്ന വി.കെ.മണികണ്ഠൻ നായരുടെ 20-ാമത് അനുസ്മരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ ഉദ്ഘാടനം ചെയ്‌തു.മലയിൻകീഴ് ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് വിളപ്പിൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മലവിള ബൈജു അദ്ധ്യക്ഷത വഹിച്ചു.എസ്.രാധാകൃഷ്ണൻനായർ സ്വാഗതം പറഞ്ഞു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ,കെ.പി.സി.സി സെക്രട്ടറി അഡ്വ.ആർ.വി.രാജേഷ്,എൽ.അനിത,പേയാട് ശശി, തോംസൺ ലോറൻസ്,എ.ബാബുകുമാർ,അഭിജിത്ത്,വി.ആർ.രമാകുമാരി,മണ്ഡലം പ്രസിഡന്റുമാരായ മായരാജേന്ദ്രൻ,എം.വിനോദ്,ബിജുമോൻ,സജി,മുരളി സാജൻ,വി.എഡിസൻ,എൻ.ആർ.വിജയകുമാരൻനായർ എന്നിവർ സംസാരിച്ചു.