തിരുവനന്തപുരം: അരുവിക്കര ഡാമിലെ എക്കലും മണലും മാറ്റുന്നതിനുള്ള ഡിസിൽറ്റേഷൻ പദ്ധതിക്ക് തുടക്കമാകും.1ന് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്യും.ഡാമിൽ മണ്ണും മാലിന്യങ്ങളും അടിഞ്ഞ് സംഭരണശേഷി കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡിസിൽറ്റേഷൻ പദ്ധതി നടപ്പാക്കുന്നത്.
ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി) പദ്ധതിയുടെ നിർവഹണ ചുമതല.എൻവയോൺമെന്റൽ മാനേജ്മെന്റ് പദ്ധതി പ്രകാരമാണ് പണി പൂർത്തിയാക്കുന്നതെന്നും ഡിവൈൻ ഷിപ്പിംഗ് സർവീസസ് എന്ന കമ്പനിയാണ് കരാറേറ്റെടുത്തിരിക്കുന്നതെന്നും ജി.സ്റ്റീഫൻ എം.എൽ.എ അറിയിച്ചു.2021 നവബർ 3ന് നിയമസഭയിൽ ജി.സ്റ്റീഫൻ സബ്മിഷൻ ഉന്നയിച്ചതിന് ശേഷമാണ് ജലവിഭവ വകുപ്പ് നടപടികളിലേക്ക് കടന്നത്. എന്നാൽ, സാങ്കേതിക തടസങ്ങളിൽ കുരുങ്ങി നടപടി വൈകുകയായിരുന്നു.
ഡിസിൽറ്റേഷൻ പദ്ധതി
ന്യൂമാറ്റിക് സക്ഷൻ പമ്പോ, കട്ടർ സക്ഷൻ ഡ്രെഡ്ജറോ ഉപയോഗിച്ച് ഡാമിൽ നിന്നുള്ള മണ്ണും മണലും പമ്പ് ചെയ്തു മാറ്റുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. വെള്ളത്തിന്റെ അംശമുള്ള മാലിന്യവും മണലും വേർതിരിക്കാനുള്ള മെഷീനും ഇതിനായി ഉപയോഗിക്കും.
13.88 കോടി കരാർ തുക
10,24,586 ക്യുബിക് മീറ്റർ ഡിസിൽറ്റ് ചെയ്യും
ഡാമിൽ 1 മില്യൺ ക്യുബിക് മീറ്റർ അധിക ജലസംഭരണശേഷി ഉറപ്പാക്കാനാകും