
തിരുവനന്തപുരം:ഛത്തീസ്ഗഢിലെ റായ്പൂരിൽ നടന്ന എ.ഐ.ഇ.എസ്.സി.ബി ലോൺ ടെന്നിസ് ടൂർണമെന്റിൽ ടീം ഇനത്തിൽ കെ.എസ്.ഇ.ബിയുടെ താരങ്ങൾ ചാമ്പ്യൻഷിപ്പ് നേടി.ഓപ്പൺ സിംഗിൾസിൽ സൂരജ്.എച്ചും ഓപ്പൺ ഡബിൾസിൽ സൂരജ്.എച്ച്,ഗൗതം കൃഷ്ണ എന്നിവരും ജേതാക്കളായി.ബിനോജ് മണി,ബിനു മണി എന്നിവർ മൂന്നാം സ്ഥാനം നേടി.ജേതാക്കളെ കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജുപ്രഭാകർ അഭിനന്ദിച്ചു. കെ.എസ്.ഇ.ബി ഡയറക്ടർ (എച്ച്.ആർ.എം സ്‌പോർട്സ്,വെൽഫെയർ,സേഫ്ടി ആൻഡ് ക്യുഎ) പി.സുരേന്ദ്ര,സ്‌പോർട്സ് ഓഫീസർ രാജേഷ്.ആർ എന്നിവർ പങ്കെടുത്തു.