
ഒന്നാം സെമസ്റ്റർ എം.എ ഹിസ്റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബി.പി.ഇഎഡ് (രണ്ട് വർഷ കോഴ്സ് 2020 സ്കീം) ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ എം.ബി.എൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എഡ് (2022 സ്കീം - റഗുലർ & സപ്ലിമെന്ററി, 2018 സ്കീം - സപ്ലിമെന്ററി - 2020 & 2021 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പരീക്ഷ മാറ്റിവച്ചു
ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ് ദ്വിവത്സര പ്രോഗ്രാമിന്റെ ( 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി) 10 ന് നടത്താനിരുന്ന പരീക്ഷ 31 ലേക്കും 12 ന് നടത്താനിരുന്ന പരീക്ഷ 16 ലേക്കും മാറ്റിവച്ചു.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എസ്സി ഇൻഫർമേഷൻ ടെക്നോളജി സി.ബി.സി.എസ് (പുതിയ സ്കീം, 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 31 മുതൽ നടക്കും.
കാലിക്കറ്റ് സർവകലാശാല  പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (സി.യു.സി.എസ്.എസ് 2020 പ്രവേശനം മുതൽ) എം.ബി.എ-ഹെൽത്ത് കെയർ മാനേജ്മെന്റ്, ഇന്റർനാഷണൽ ഫിനാൻസ് ജനുവരി 2025 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 13ന് തുടങ്ങും.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എം.എ മ്യൂസിക് ഏപ്രിൽ 2024 പരീക്ഷയുടെയും വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ ഹിസ്റ്ററി ഏപ്രിൽ 2023, ഏപ്രിൽ 2024 പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഓപ്പൺ യൂണിവേഴ്സിറ്റി
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (2023 ജനുവരി അഡ്മിഷൻ - ബാച്ച് -2) ബി.എ ഹിസ്റ്ററി/ സോഷ്യോളജി/ ഫിലോസഫി/ ഇക്കണോമിക്സ് യു.ജി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ മേയ് 2024 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം   www.sgou.ac.in  ൽ ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള അറിയിപ്പ് ലഭിച്ച ശേഷം ഡൗൺലോഡ് ചെയ്യാം.
പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫീസ് അടച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനായി erp.sgou.ac.in ലെ ലേണർ ഡാഷ്ബോർഡ് സന്ദർശിക്കുക. ഉത്തരക്കടലാസുകളുടെ സോഫ്ട് കോപ്പി ലഭിച്ചശേഷം റീവാല്യുവേഷന് അപേക്ഷിക്കുന്നതിന് അവസരമുണ്ടായിരിക്കില്ല. പുനർമൂല്യനിർണയത്തിനായി   24ന് മുമ്പ് അപേക്ഷ നൽകണം.