
പാറശാല: പാറശാല ഗ്രാമ പഞ്ചായത്ത് ഭരിക്കുന്ന ഇടത് ഭരണസമിതിയുടെ ഭരണ സ്തംഭനം, അഴിമതി, ധൂർത്ത്, വാർഡ് വിഭജനം എന്നിവയുമായി ബന്ധപ്പെട്ട പകപോക്കൽ എന്നിവയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാറശാല, പരശുവയ്ക്കൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച ധർണനടത്തി. എ.ഐ.സി.സി അംഗം നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജെ.കെ.ജസ്റ്റിൻരാജ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.ടി.ജോർജ് കെ.പി.സി.സി സെക്രട്ടറി ഡോ.ആർ.വത്സലൻ ഡി.സി.സി ഭാരവാഹികളായ ബാബുക്കുട്ടൻ നായർ, പാറശാല സുധാകരൻ, കൊറ്റാമം വിനോദ്, അഡ്വ.മഞ്ചവിളാകം ജയകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോൺ, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊല്ലിയോട് സത്യൻനേശൻ, പരശുവയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ലിജിത്ത്, ടി.കെ.വിശ്വംഭരൻ, പഞ്ചായത്ത് മെമ്പർമാരായ ലെൽവിൻ ജോയ്, വിനയനാഥ്, എം.സെയ്ദലി, സുധാമണി, മഹിളകുമാരി, നിർമ്മലകുമാരി, താര, പ്രീജ തുടങ്ങിയവർ പങ്കെടുത്തു.