വെള്ളനാട്: മാനസിക അസ്വാസ്ഥ്യമുള്ള 21കാരനെ കുളക്കോട് സ്വദേശിയായ യുവതിയും യുവതിയുടെ മാതാവും ചേർന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കുളക്കോട് ഷാനു മൻസിൽ മുഹമ്മദിനെയാണ് കാണാതായത്. യുവാവിന്റെ മാതാവ് ഷാഹിന ബീവി കാട്ടാക്കട പൊലീസിൽ പരാതി നൽകി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് മുഹമ്മദിനെ കാണാതായത്. മുഹമ്മദ് കഴിഞ്ഞ കുറച്ചു നാളായി 35 കാരിയായ യുവതിയുടെ വീട്ടിൽ ഡ്രൈവറായി ജോലി നോക്കിയിരുന്നെന്നും വീട്ടു സാധനങ്ങൾ വാങ്ങുന്നതിനും മരുന്ന് വാങ്ങുന്നതിനുമായി ഇവർ മകനെ വിളിപ്പിച്ചുകൊണ്ടുപോയെന്നാണ് മാതാവ് നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.