തിരുവനന്തപുരം: ഹ്യുമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് കൗൺസിലിന്റെ ആറാം വാർഷികവും ലോക മനുഷ്യാവകാശ ദിനാചരണവും ഇന്ന് രാവിലെ 10മുതൽ തിരുവനന്തപുരം സ്റ്റാറ്റ്യു തായ്‌നാട് സൊസൈറ്റി ഹാളിൽ നടക്കും.മുൻ സ്പീക്കർ എൻ.ശക്തൻ,മുൻ മന്ത്രി സി.ദിവാകരൻ,കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർഴ്സൺ ഗായത്രിബാബു,ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്,പ്രസ് ക്ളബ് സെക്രട്ടറി എം.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.ഗ്ളോബൽ പ്രസിഡന്റ് കെ.എസ്.ശിവരാജൻ അദ്ധ്യക്ഷത വഹിക്കും.