
തിരുവനന്തപുരം:വത്തിക്കാനിൽ ശിവഗിരി മഠം സംഘടിപ്പിച്ച് സർവമത സമ്മേളനത്തിൽ പങ്കെടുത്ത യാന ഹോസ്പിറ്റൽ ജനറൽ മാനേജർ ജോബി പി ചാണ്ടി ഫ്രാൻസിസ് മാർപാപ്പയ്ക്ക് സ്നേഹോപഹാരം നൽകി.
പുരവാസ്തു ഗണത്തിൽപ്പെട്ട ഘടികാരമാണ് ജോബി മാർപാപ്പയ്ക്ക് സമ്മാനിച്ചത്. മുന്നൂറ് വർഷം മുൻപ് രാജഭരണക്കാലത്ത് രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ഘടികാരം മാർപാപ്പയ്ക്ക് സമ്മാനിക്കാനായത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണെന്ന് ജോബി പി.ചാണ്ടി പറഞ്ഞു.