തിരുവനന്തപുരം: ദളിത് ആദിവാസി സംയുക്ത സമിതി സംഘടിപ്പിക്കുന്ന പ്രതിഷേധ സാഗരവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രാവിലെ 9.30മുതലാണ് നിയന്ത്രണം. രാജ്ഭവൻ മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള റോഡിൽ ഗതാഗത തടസമുണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ചുവിടും. ചാക്ക ഭാഗത്തു നിന്ന് പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ ആശാൻ സ്‌ക്വയർ ഭാഗത്തും, പട്ടം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ മ്യൂസിയം ഭാഗത്തും ആൾക്കാരെ ഇറക്കിയ ശേഷം ചാക്ക ശംഖുംമുഖം റോഡിൽ ചാക്ക ജംഗ്ഷൻ കഴിഞ്ഞ് റോഡിന് ഇരുവശങ്ങളിലും ബൈപ്പാസിൽ ചാക്ക മേൽപ്പാലത്തിനു ശേഷം കഴക്കൂട്ടം വരെയുള്ള റോഡിന് ഇരുവശങ്ങളിലും പാർക്ക് ചെയ്യണം, പേരൂർക്കട ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കവടിയാർ ഭാഗത്ത് ആൾക്കാരെ ഇറക്കിയശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.വെള്ളയമ്പലം,മ്യൂസിയം,പാളയം,സ്റ്റാച്യൂ,പുളിമൂട് റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പ്രവർത്തകരുടെ വാഹനങ്ങളുൾപ്പെടെ ഒരു വാഹനവും പാർക്ക് ചെയ്യരുത്.പേരൂർക്കട ഭാഗത്തു നിന്ന് വെള്ളയമ്പലം വഴി കിഴക്കേകോട്ട തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കവടിയാർ - കുറവൻകോണം - പട്ടം വഴിയും ചെറിയ വാഹനങ്ങൾ കവടിയാർ - ഗോൾഫ് ലിങ്ക്സ്‌ -പൈപ്പിൻമൂട് - ശാസ്തമംഗലം വഴിയും പോകണം. പട്ടം ഭാഗത്തു നിന്ന് കിഴക്കേകോട്ട,തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പട്ടം-മുറിഞ്ഞപാലം-കുമാരപുരം-കണ്ണമ്മൂല-പാറ്റൂർ വഴി പോകണം.ജനറൽ ഹോസ്പിറ്റൽ ഭാഗത്ത് നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്‌ക്വയർ അണ്ടർ പാസേജ് പഞ്ചാപുര ബേക്കറി ഫ്ളൈഓവർ വഴി പോകണം.കിഴക്കേകോട്ട ഭാഗത്ത് നിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ഓവർബ്രിഡ്ജ് തമ്പാനൂർ പനവിള ബേക്കറി ജംഗ്ഷൻ ആശാൻ സ്‌ക്വയർ വഴി പോകണം.പരാതികൾക്കും വിവരങ്ങൾക്കും: 0471 2558731, 9497930055.