
കോവളം: പാച്ചല്ലൂരിൽ ജീപ്പ് നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റ് തകർത്ത് തലകീഴായി മറിഞ്ഞു. ഇന്നലെ വൈകിട്ട് പാച്ചല്ലൂർ പറവിള റോഡിലായിരുന്നു അപകടം.ജീപ്പ് ഓടിച്ചിരുന്ന മര്യാപുരം സ്വദേശി മോഹനന് പരിക്കേൽക്കുകയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.വിഴിഞ്ഞത്തുനിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സേന രക്ഷാപ്രവർത്തനം നടത്തി വാഹനത്തിന്റെ ഡീസൽ ചോർച്ച ഒഴിവാക്കി. എ.എസ്.ഒ സജീവ് കുമാർ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ,ബിജു,ഹരികൃഷ്ണൻ,ഹോം ഗാർഡ് വിനോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.