
ഗോൾഡൻ ഗ്ളോബിൽ രണ്ട് നോമിനേഷനുകൾ നേടി ചരിത്രം കുറിച്ച് ഒാൾ വി ഇമാജിൻ ആസ് ലൈറ്റ് . മികച്ച ഇംഗ്ളീഷിതര ഭാഷാചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടത്. 82-ാമത് ഗോൾഡൻ ഗ്ളോബിനുള്ള നോമിനേഷനുകൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. സംവിധാനത്തിന് ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് ഗോൾഡൻ ഗ്ളോബ് നോമിനേഷൻ ലഭിക്കുന്നത്. എെ.എഫ്, എഫ്. കെ യിൽ സ്പിരിറ്രി ഒഫ് സിനിമാ അവാർഡ് ഒാർ വി ഇമാജിൻ ആസ് ലൈറ്റ് സ്വന്തമാക്കി.