വിഴിഞ്ഞം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കാമൂല യൂണിറ്റ് ഉദ്ഘാടനം ജില്ലാസെക്രട്ടറി അശോകന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ നിർവഹിച്ചു.ജില്ലാ ട്രഷറർ എം.എ.ഷിറാസ് ഖാൻ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.കോവളം നിയോജകമണ്ഡലം ട്രഷറർ വിഷ്ണു മിനർവ,ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് ഇ.എം.ബഷീർ,ജില്ലാ വൈസ് പ്രസിഡന്റ് ഗോപകുമാർ,കോവളം നിയോജകമണ്ഡലം പ്രസിഡന്റ് സുധീർ ബാലരാമപുരം,കോവളം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബെനഡിക്ട് ലോപ്പസ്,യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ,കല്ലിയൂർ പെരിങ്ങമ്മല യൂണിറ്റ് വൈസ് പ്രസിഡന്റ് സുനിൽകുമാർ,കല്ലിയൂർ പെരിങ്ങമ്മല യൂണിറ്റ് ട്രഷറർ ലോറൻസ് എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി സുരേഷ് കുമാ‌ർ(പ്രസിഡന്റ്),എം.ടി.ജോസ്(ജനറൽ സെക്രട്ടറി),വി.സുജാത(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.