
തിരുവനന്തപുരം: കെ.പി.സി.സി നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഔദ്യോഗികമായി നടന്നിട്ടില്ലെന്ന് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പ്രവർത്തക സമിതി അംഗമായ തന്നോട് ആരും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. അതിനാൽ പാർട്ടിക്കുള്ളിൽ പലവിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. നേതൃമാറ്റക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കേണ്ടത് പാർട്ടി ഹൈക്കമാന്റാണ്. ചാണ്ടിഉമ്മൻ ഉന്നയിച്ച വിഷയം എന്താണെന്നത് തനിക്ക് അറിയില്ല. വാർത്തയിൽ കണ്ട കാര്യങ്ങളേ അറിയൂ. അദ്ദേഹവുമായി സംസാരിക്കും. എല്ലാ എം.എൽ.എമാർക്കും ചുമതല നൽകിയിരുന്നതായാണ് ഞാൻ മനസിലാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.