ktl

കുറ്റിച്ചൽ: കുറ്റിച്ചൽ -കോട്ടൂർ റോഡ് കൈയേറിയുള്ള പുൽകൃഷിയും മാലിന്യ നിക്ഷേപവും കാരണം നാട്ടുകാർക്ക് വഴിനടക്കാൻ കഴിയുന്നില്ല. കുറ്റിച്ചലിൽ നിന്നും കോട്ടൂരിലേയ്ക്ക് പോകുന്ന വഴിയിൽ പച്ചക്കാട്, അരുകിൽ, വാഴപ്പള്ളി പ്രദേശങ്ങളിലാണ് സ്വകാര്യ വ്യക്തികൾ റോഡി പുൽ കൃഷി നടത്തുന്നത്. പുല്ല് വളർന്നുനിൽക്കുന്നത് കാരണം എതിരെ വാഹനങ്ങൾ വരുന്നത് കാണാൻ കഴിയാതെ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. മാത്രമല്ല റോഡിന്റെ വീതിയും കുറഞ്ഞു. കാൽനടയാത്രക്കാർ റോഡിൽ കയറി നടക്കണം. ഇതും അപകടങ്ങൾക്ക് കാരണമാകുന്നു. കുറ്റിച്ചൽ പഞ്ചായത്താഫീസിന് സമീപം റോഡിലെ മാലിന്യ നിക്ഷേപവും റോഡ് കൈയ്യേറിയുള്ള കൃഷിയും തടയാൻ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

മാലിന്യ നിക്ഷേപവും

പുൽകൃഷിയുടെ മറവിൽ മാലിന്യ നിക്ഷേപവും രൂക്ഷമാണ്. ഇവിടെ പലയിടത്തും ചാക്കിലും കവറുകളിലും നിറച്ച് മാലിന്യം വലിച്ചെറിയാറുണ്ട്. ഇതുവഴി നടന്നുപോകുന്നവർക്ക് ദുർഗന്ധം കാരണം മൂക്ക് പൊത്തണം.

അറവ് മാലിന്യംമുതൽ സെപ്ടിക് മാലിന്യംവരെ ഈ പ്രദേശങ്ങളിലുണ്ട്.