
പള്ളിക്കൽ: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗിന്റെ പള്ളിക്കൽ - മടവൂർ ശാഖാ വാർഷിക പൊതുയോഗവും കുടുംബസംഗമവും പള്ളിക്കലിൽ വർക്കല താലൂക്ക് പ്രസിഡന്റ് പി.ജി.നായർ ഉദ്ഘാടനം ചെയ്തു.എ.ഷംസുദ്ദീൻ,ലീന സുരേഷ്,കെ.വിജയകുമാർ,രാമചന്ദ്രൻ നായർ,ബിജിത അനിൽ,സുമിനഷംസ്,അംബിക,ലതാസുരേഷ്,ഗോപികഅനിൽ എന്നിവർ സംസാരിച്ചു.മുതിർന്ന വിമുക്തഭടന്മാരെയും വീർനാരികളെയും പൊതുപ്രവർത്തനത്തിൽ മികവുതെളിയിച്ച മടവൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് മുരളീധരൻനായരെയും ആദരിച്ചു.