തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ ജൈവവൈവിദ്ധ്യ സംരക്ഷണ പുരസ്കാര വിതരണവും കുട്ടികളുടെ സംസ്ഥാനതല ജൈവവൈവിദ്ധ്യ കോൺഗ്രസിലെയും യൂത്ത് ഐഡിയേഷൻ ചലഞ്ചിലെയും വിജയികൾക്കുള്ള സമ്മാന വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ന് വൈകിട്ട് 5ന് മാസ്കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ,ഡോ.രത്തൻ.യു.ഖേൽക്കർ,പ്രമോദ്.ജി.കൃഷ്ണൻ,ഡോ.എ.സാബു, ഡോ.എൻ.അനിൽകുമാർ,ഡോ.വി.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 10ന് പ്രാദേശിക ജൈവവൈവിദ്ധ്യ സംരക്ഷണ ആസൂത്രണ കർമ്മപദ്ധതി തയ്യാറാക്കൽ" എന്ന വിഷയത്തിൽ നടക്കുന്ന ഏകദിന സെമിനാറും പരിശീലന പരിപാടിയും മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ ഡോ.എൻ.അനിൽകുമാർ,ഡോ.വി.ബാലകൃഷ്ണൻ,എൻ.ബി.മിത്രാംബിക,ഡോ.വി.എസ്.വിമൽകുമാർ എന്നിവർ ക്ലാസെടുക്കും.