വെഞ്ഞാറമൂട്: ഇത്തവണ വേനൽ അവധിക്ക് കുട്ടികൾ മാങ്ങ പറക്കാൻ മാവിന്റെയും പറങ്കിമാവിന്റെയും ചുവട്ടിലേക്ക് ഓടേണ്ട. മാവും പ്ലാവും പറങ്കിമാവുമൊക്കെ പൂക്കാൻ മറന്ന മട്ടാണ്. മഴ മാറി മാനം തെളിഞ്ഞെങ്കിലേ ഇനി മാവും പ്ലാവുമെല്ലാം പൂവിട്ട് കായ്കൾ വിരിയു. ഇത്തവണ പൂവിട്ട പ്ലാവുകളിൽ ഒന്നോ രണ്ടോ ചക്കകൾ മാത്രമാണ് ഉണ്ടായത്. മാവുകളൊന്നും തന്നെ പൂത്തിട്ടുമില്ല. പൂത്തതാവട്ടെ മഴയിൽ കൊഴിഞ്ഞും പോയി. പറങ്കിമാവിന്റെ അവസ്ഥയും ഇതുതന്നെ. ഇടവിട്ട് പെയ്യുന്ന മഴയാണ് കാർഷിക ഫലങ്ങൾക്ക് തിരിച്ചടിയായത്. 2018ലെ പ്രളയത്തിന് ശേഷമാണ് ഫലവൃക്ഷങ്ങൾ കാലംതെറ്റി പൂക്കുന്നതും കായ്ഫലം കുറയുന്നതെന്നും വേനൽക്കാല വിഭവങ്ങളെല്ലാം നമുക്ക് അന്യമാകുന്ന അവസ്ഥയാണുള്ളതെന്നും കർഷകർ പറയുന്നു.
ഈ വർഷം മാർച്ച് മാസം മുതൽ മഴയായിരുന്നു
ഡിസംബറിലും വെയിൽ തെളിഞ്ഞില്ല
ഫലവൃക്ഷങ്ങൾ പൂക്കുന്നത് നവംബർ-ഡിസംബറിൽ
കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യശൃംഖലയെ തകർത്തു. കാലാവസ്ഥ തെളിഞ്ഞാൽ പൂവിട്ട് കായ്ക്കളുണ്ടാവാൻ ഇനിയും സാദ്ധ്യതയുണ്ടെന്ന് കൃഷി വിദഗ്ദർ പറയുന്നു.