
തിരുവനന്തപുരം: വൈസ്മെൻ പ്രസ്ഥാനം സ്ഥാപിതമായി 102 വർഷം പിന്നിട്ട വേളയിൽ വൈസ്മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൻ, സ്ഥാപകൻ ജഡ്ജ് പോൾ വില്യം അലക്സാണ്ടറുടെ ജന്മദിനമാഘോഷിച്ചു.തിരുവനന്തപുരം പട്ടം റോയൽ ഹോട്ടലിൽ നടന്ന പരിപാടി റീജിയണൽ ഡയറക്ടർ ഷാജി എം.മാത്യുവിന്റെ അദ്ധ്യക്ഷതയിൽഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. മുൻ റീജിയണൽ ഡയറക്ടർമാരെ ചടങ്ങിൽ ആദരിച്ചു. നിർദ്ധനരായവർക്ക് വാമനപുരത്തും അമ്പൂരിയിലും രണ്ട് വീടുകൾ നിർമ്മിച്ച് നൽകുമെന്ന് റീജിയണൽ ഡയറക്ടർ ഷാജി എം.മാത്യു അറിയിച്ചു. സാമൂഹികക്ഷേമ പദ്ധതിയുടെ ഭാഗമായി റീജിയണൽ പ്രൊജക്ട് ആയി വിഭാവനം ചെയ്ത വയോജന പരിപാലന പദ്ധതി പ്രകാരം കൂടുതൽ പ്രവർത്തനങ്ങൾ കൂടുതൽ പഞ്ചായത്തുകളിൽ നൽകുമെന്ന് ചെയർമാൻ സ്റ്റാൻലി ഫ്രാൻസിസ് അറിയിച്ചു. ഇന്ത്യാ ഏരിയാ പ്രസിഡന്റ് വി.എസ് രാധാകൃഷ്ണൻ,റീജിയണൽ സെക്രട്ടറി വിനോദ് രാജശേഖരൻ,റീജിയണൽ ട്രഷറർ ജെ.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.