
വർക്കല: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കലയിൽ നടന്ന മനുഷ്യാവകാശ സംരക്ഷണ സദസ് ഷോണി ജി.ചിറവിള ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജലജാ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽകുമാർ,സൈജു തേവന്നൂർ, ലതികാരാജ്, വർക്കല ദേവകുമാർ, വിജയകുമാരി, പ്രദീപ് ശിവഗിരി തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നു നിയമ ബിരുദത്തിൽ ഉന്നത വിജയം നേടിയ വിഷ്ണുനാഥ്.എ.എസിനെ യോഗത്തിൽ അനുമോദിച്ചു.