ബാലരാമപുരം: കാക്കാമൂല കാർഷിക കോളേജ് റോഡ് ദീ!*!ർഘകാലമായി അടച്ചതിനെതുടർന്നുണ്ടായ യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ കല്ലിയൂർ പഞ്ചായത്ത് പ്രവർത്തകയോഗം പ്രമേയത്തിലൂടെ സർക്കാരനോട് ആവശ്യപ്പെട്ടു.ആർ. ജെ.ഡി കല്ലിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഡ്വ: എസ്. വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുൻ എം.പി ഡോ: എ. നീലലോഹിത ദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പരശുവയ്ക്കൽ രാജേന്ദ്രൻ, മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു, ജില്ലാ സെക്രട്ടറി വിഴിഞ്ഞം ജയകുമാർ, ബി.ഭുവന ചന്ദ്രൻ, പാലപ്പൂര് സുരേഷ്, കാക്കാമൂല സ്റ്റാൻലി, ശാന്തിവിള പി ഗിരിജ, മോഹൻദാസ് എന്നിവർ സംസാരിച്ചു