u

തിരുവനന്തപുരം: ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനത്തിനാണെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് വിഷയത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ നടത്തുന്നത് ഹൈക്കോടതിയിൽ നിന്നേറ്റ അടിയുടെ ജാള്യത മറയ്ക്കാനാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അടിസ്ഥാനധാരണയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി സ്വന്തം ധാരണയെക്കുറിച്ച് ചിന്തിക്കണം. ഹൈക്കോടതിയിൽ നിന്നുയർന്നിട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാനാവാത്തതിനാൽ ആഭ്യന്തരമന്ത്രിയുടെ പിടലിക്ക് വച്ചുകെട്ടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്.