kpsta

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കെ.പി.എസ്.ടി.എ ഡി.ഡി.ഇ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണയുടെ ഭാഗമായി തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നിലെ മാർച്ചും ധർണയും മുൻമന്ത്രിയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ വി.എസ്.ശിവകുമാർ ഉദ്‌ഘാടനം ചെയ്തു.

ഉത്തരവ് പിൻവലിക്കുക,ഭിന്നശേഷി വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുക,കുടിശികയായ ഡി.എ അനുവദിക്കുക,ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക,ശമ്പളപരിഷ്കരണ അരിയർ നൽകുക, മെഡിസെപ് പദ്ധതി കുറ്റമറ്റതാക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലാ വൈസ് പ്രസിഡന്റ് ആർ.അജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ.രാജ്മോഹൻ,വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്,ജില്ലാസെക്രട്ടറി സി.ആർ.ആത്മകുമാർ,സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ നെയ്യാറ്റിൻകര പ്രിൻസ്,പ്രദീപ് നാരായൺ,ജി.ആർ.ജിനിൽ ജോസ്,ബിജു തോമസ്,ജെ.സജീന,എൻ.സാബു,ജില്ലാ ട്രഷറർ ബിജു ജോബായി,അരുൾ ജി.ദാസ്,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ റോബർട്ട് വാത്സകം,ആർ.അനിൽ രാജ്,ബിജു.എസ്,സിന്ധു.എസ്,ശ്രീകല.ഐ എന്നിവർ പങ്കെടുത്തു.