thayyal

വർക്കല: ശിവഗിരി ശ്രീനാരായണ കോളജ് ഇ.ഡി ക്ലബിന്റെയും റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച തയ്യൽ പരിശീലന പദ്ധതി റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി റെയ്നോൾഡ് ഗോമസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഷീബ അദ്ധ്യക്ഷത വഹിച്ചു. വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി മുഖ്യാതിഥിയായിരുന്നു. റോട്ടറി ക്ലബ് ഒഫ് വർക്കല പ്രസിഡന്റ് രാജീവ് പറമ്പിൽ,സെക്രട്ടറി പ്രൊഫ.മുരളീധരൻ,അജി.എസ്.ആർ.എം,ഐ.ക്യു.എ.സി കോഓർഡിനേറ്റർ ശ്രീരജ്ഞിനി എന്നിവർ പങ്കെടുത്തു. ഇ.ഡി ക്ലബ് കോഓർഡിനേറ്റർ മേഘാ രാധാകൃഷ്ണൻ സ്വാഗതവും ശ്യാംലാൽ നന്ദിയും പറഞ്ഞു. നന്നായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സൗജന്യമായി തയ്യൽ മെഷീനുകളും വിതരണം ചെയ്യും.