
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ സർക്കാർ തർക്കങ്ങളിലല്ല കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി പി. രാജീവ് . അവിടെയുള്ള കുടുംബങ്ങളുടെ നിയമപരമായ അവകാശം സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ മുന്നിലുള്ള വിഷയമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അക്കാര്യം ശുപാർശ ചെയ്യാനാണ് കമ്മിഷനെ നിയോഗിച്ചത്. എന്നാൽ കമ്മീഷനെ വച്ചതേ തെറ്റെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പ്രതിപക്ഷ ഉപനേതാവ് പറയുന്നത് കമ്മീഷന്റെ തീരുമാനം വന്നിട്ട് അഭിപ്രായം പറയാമെന്നും. മുനമ്പത്തെ പ്രശ്നം പത്തു മിനിട്ടുകൊണ്ട് പരിഹരിക്കാമെന്ന് ഒരാൾ പറയുന്നു. വഖഫ് ഭൂമിയല്ല എന്ന് തെളിയിക്കുന്ന രേഖകൾ തന്റെ വണ്ടിയിലുണ്ടെന്നും പറയുന്നു. അങ്ങനെ പ്രഖ്യാപിക്കാൻ ആർക്കെങ്കിലും അധികാരമുണ്ടോ.