
കോവളം: കോവളം ബീച്ചിലെ ശുചീകരണത്തിലെ അപാകതയെ തുടർന്ന് ടൂറിസം പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.നിലവിൽ ബീച്ചിലെ ശുചീകരണം എക്കോ പ്രിസർവ് എന്ന സ്വകാര്യ സ്ഥാപനമാണ് നടത്തുതെന്നും ആഴ്ചകളായാലും ബീച്ചിൽ നിന്ന് മാലിന്യങ്ങൾ നീക്കുന്നില്ലെന്നും ബീച്ചാകെ മാലിന്യം കാരണം ദുർഗന്ധം വമിക്കുന്നതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധ യോഗം.വാർഡ് കൗൺസിലർ നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.കെ.ടി.പി.സി രക്ഷാധികാരി കോവളം ടി.എൻ.സുരേഷ് അദ്ധ്യക്ഷനായിരുന്നു.കൗൺസിൽ ജനറൽ സെക്രട്ടറി ശ്രീകുമാർ,വിപിൻ,കമ്മിറ്റിയംഗം വൈ.കെ.ഷാജി,രോഹൻ കൃഷ്ണ,അഡ്വ.വിജയൻ,ആർ.ജെ.ഡി ജില്ലാ സെക്രട്ടറി വിഴിഞ്ഞം ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.