photo

പാലോട്: വൈദ്യുതിചാർജ്ജ് വർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദിയോട്ട് പന്തം കൊളുത്തി പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് നന്ദിയോട് ജീവകുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്.ബാജിലാൽ ഉദ്ഘാടനം ചെയ്തു.ബി.എൽ.കൃഷ്ണ പ്രസാദ്, ബി.സുശീലൻ,ബി.എസ്.രമേശൻ,പി.രാജീവൻ,കാനാവിൽ ഷിബു,അരുൺ രാജ്,എം.എസ്.ചന്ദ്രൻ രാജ്‌കുമാർ,കെ.ശ്രീകുമാർ,കള്ളിപ്പാറ സനൽ,പേരയം സിഗ്നി,സി.പി.വിനോദ്,സീനപ്രസാദ്,മഞ്ജുഷ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.