വെഞ്ഞാറമൂട്: വിദേശമദ്യ ചില്ലറ വില്പനയ്ക്കിടെ ഒരാൾ വാമനപുരം എക്‌സൈസിന്റെ പിടിയിലായി. തൊടുപുഴ മണക്കാട്, പുതുപ്പരിയാരം സ്വദേശിയും ഇപ്പോൾ ഭരതന്നൂർ അംബേദ്ക്കർ കോളനിയിൽ താമസക്കാരനുമായ ബൈജുവാണ്(37) പിടിയിലായത്. കഴിഞ്ഞദിവസം വൈകിട്ട് ഭരതന്നൂർ ജംഗ്ഷന് സമീപം മദ്യ വില്പനയ്ക്കിടെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വിനു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിസ്മി.എം.എസ്,ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.