
തിരുവനന്തപുരം : ശബരിമലയിലെ ടോയ്ലറ്റ് മാലിന്യങ്ങൾ സംസ്കരിക്കാൻ മൊബൈൽ ട്രീറ്റ്‌മെന്റ് യൂണിറ്റുകളെത്തുന്നു. ഇവയുടെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. രണ്ടെണ്ണം കൂടി ഈമാസം 15ന് ശബരിമലയിൽ എത്തിക്കും. പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ പ്രദേശങ്ങളിലാകും നാല് എം.ടി.യുകളും വിന്യസിക്കുക. എം.ടി.യുകൾ അമൃത് പദ്ധതിയിലുൾപ്പെടുത്തിയാണ് ശബരിമലയിൽ എത്തിക്കുന്നത്. വാഷ് ഇൻസ്റ്റിറ്റ്യൂട്ടാണ് എം.ടിയുവിന്റെ നിർമ്മാതാക്കൾ. ഒരു തവണ ഓരോ എം.ടി.യുവിനും ആറായിരം ലിറ്റർ ടോയ്ലറ്റ് മാലിന്യം സംസ്‌കരിക്കാം.