തിരുവനന്തപുരം: കരമന ചുറ്റുമല ഇലങ്കം ശ്രീദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം ഇന്നുമുതൽ 15 വരെ നടത്തും. ഉത്സവത്തിന്റെ ഭാഗമായി 12ന് രാവിലെ 10.5ന് പൊങ്കാലയും 13ന് തൃക്കാർത്തിക ദീപക്കാഴ്ചയും 14ന് രാത്രി 7.30ന് ആനപ്പുറത്തെഴുന്നള്ളത്തും ഉണ്ടായിരിക്കും. തൃക്കാർത്തിക ദീപം തെളിക്കുന്നത് എച്ച്.എച്ച്. അവിട്ടം തിരുനാൾ ആദിത്യവർമ്മയാണ്.