
പാലോട്: ആനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഇകോഷോപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർത്തിക ചന്ത ആനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീകല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്. ഷൈലജ, ലീലാമ്മ. കെ, പഞ്ചായത്ത് അംഗങ്ങളായ അജയകുമാർ, അശ്വതി രഞ്ജിത്, സജീം കൊല്ല, റീന. എസ്, സുമയ്യ, ഷീബ ബീവി, ജ .അനിൽകുമാർ, ആനന്ദവല്ലി, ഇക്കോഷോപ്പ് സെക്രട്ടറി ജിജു. ഡി.ആർ, കാർഷിക വികസന സമിതി അംഗങ്ങളായ ഗോപകുമാർ. പി, ഗിരീഷ്.ബി നായർ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ വി.വി. ജിതിൻ സ്വാഗതവും ഇക്കോഷോപ്പ് പ്രസിഡന്റ് ആൽബർട്ട് നന്ദിയും പറഞ്ഞു.13 വരെ ആനാട് ഇക്കോ ഷോപ്പ് പരിസരത്ത് വെച്ച് നടക്കുന്ന മേളയിൽ പ്രാദേശികമായി ഉത്പാദിപ്പിച്ച കിഴങ്ങ് വർഗ്ഗവിളകളും, പഴം -പച്ചക്കറികളും വാങ്ങുവാനും വിൽക്കുവാനും സാധിക്കും.