d

തിരുവനന്തപുരം: സ്മാർട്ട് സിറ്റിക്കായി നീക്കിവച്ചിട്ടുള്ള ഭൂമി കാലതാമസം കൂടാതെ പ്രയോജനപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി.രാജീവ് വർത്താസമ്മേളനത്തിൽ പറഞ്ഞു. ആർബിട്രേഷനിലേക്കും അതിന്റെ തുടർച്ചയായി അപ്പീലിനുമൊക്കെ പോയാൽ കാലതാമസം വരുമെന്നതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.

2017 ലാണ് രാജ്യത്തിന് പുറത്തുള്ള പദ്ധതികളുമായി മുന്നോട്ടുപോകേണ്ടെന്ന് ടീകോമിന്റെ മാതൃക കമ്പനി തീരുമാനിച്ചത്.എന്നാൽ ഇത് പുതിയ പദ്ധതിയല്ലെന്നും നേരത്തെയുള്ള പദ്ധതിയെന്നും കാട്ടി സമ്മർദ്ദം ചെലുത്തി ഇവിടെത്തെ പദ്ധതി തുടരാനാണ് സർക്കാർ ശ്രമിച്ചത്. രണ്ട് കൂട്ടരും ധാരണയിലെത്തിയാൽ പിറ്റേദിവസം മുതൽ ഭൂമി നമുക്ക് ഉപയോഗിക്കാനാകും. ടീകോം മുടക്കിയതിൽനിന്ന് എന്താണ് കൊടുക്കാൻകഴിയുക എന്നാണ് പരിശോധിക്കുന്നത്. അല്ലാതെ വെറുതെ നഷ്ടപരിഹാരം കൊടുക്കലല്ല.
കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ പണിമുടക്ക് നടന്നത് തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെയാണ്. എന്നാൽ ഇപ്പോഴും പുറത്തു പ്രചരിപ്പിക്കുന്നത് കേരളം സമരങ്ങളുടെ നാടെന്നാണെന്നും അദ്ദേഹം പറഞ്ഞു.