തിരുവനന്തപുരം: വാട്ടർ അതോറിട്ടി കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ 10 വർഷത്തേയ്ക്ക് ജലവിതരണത്തിന്റെ പൂർണചുമതല സ്വകാര്യ കമ്പനികളെ ഏല്പിക്കാനുള്ള തീരുമാനം ഫലത്തിൽ സ്വകാര്യവത്കരണത്തിലേക്ക് നയിക്കുമെന്ന് കെ.മുരളീധരൻ പറഞ്ഞു.കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ സമര ശൃംഖല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആർ.ടി.സിയുടെ പാതയിലേക്കാണ് വാട്ടർ അതോറിട്ടിയും ഇപ്പോൾ സഞ്ചരിക്കുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു.ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ.ജോസഫ്,വി.ആർ.പ്രതാപൻ,ജനറൽ സെക്രട്ടറി പി.ബിജു,ബി.രാകേഷ്,പി.പ്രമോദ്,ടി.പി.സഞ്ജയ്,ജോയൽ സിംഗ്,എസ്.കെ.ബൈജു,പി.എസ്.ഷാജി തുടങ്ങിയവർ പങ്കെടുത്തു.