
പാറശാല: സൈബർ തട്ടിപ്പുകൾക്കെതിരെ ടാൽറോപ് ടെക്നിക്കൽ കമ്പനി കൗമുദി ടിവി,എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ എന്നിവയുമായി സഹകരിച്ച് പാറശാല പഞ്ചായത്ത് കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ.എസ്.ഊരമ്പ് അദ്ധ്യക്ഷത വഹിച്ചു.ടാൽറോപ് ടെക്നിക്കൽ കമ്പനി വൈസ് പ്രസിഡന്റ് (സെയിൽസ്) അൽ അമീൻ,ലിംക ബുക്ക് ഒഫ് വേൾഡ് റെക്കാഡ് ജേതാവ് ബാഹുലേയൻ,കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഡോ.പി.എം.ബിനു തോട്ടത്തിൽ,സാന്ദ്ര എ.എസ് തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ.എസ്.ഊരമ്പ്,ബാഹുലേയൻ,ഡോ.പി.എം.ബിനു തോട്ടത്തിൽ എന്നിവരെ ആദരിച്ചു.തുടർന്ന് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഡോ.പി.എം.ബിനു തോട്ടത്തിൽ സൈബർ സേനാംഗങ്ങൾക്കായി സൈബർ തട്ടിപ്പുകൾക്കെതിരെ ബോധവത്കരണ ക്ലാസെടുത്തു.