തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം മൈസൂർ ക്യാമ്പിൽ വച്ച് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്ത യൂണിയൻ ഭാരവാഹികളുടെയും ശാഖാ ഭാരവാഹികളുടെയും നേതൃസംഗമം കോവളം യൂണിയനിൽ നടന്നു.യൂണിയൻ പ്രസിഡന്റ്‌ കോവളം ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.കുന്നുംപാറ ക്ഷേത്രത്തിലെത്തുന്ന ശിവഗിരി തീർത്ഥാടകർക്ക് യൂണിയൻ ഓഫീസിൽ 30നും 31നും അന്നദാനം നൽകാനും ഇടത്താവളം ഒരുക്കാനും തീരുമാനിച്ചു.കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ സേതുനാഥ്‌,യൂണിയൻ വൈസ് പ്രസിഡന്റ്‌ പെരിങ്ങമ്മല സുശീലൻ,കേന്ദ്ര വനിതാസംഘം ട്രഷറർ ഗീതാമാധു,കരുംകുളം പ്രസാദ്, വേങ്ങപൊറ്റ സനിൽ,പുന്നമൂട് സുധാകരൻ,മണ്ണിൽ മനോഹരൻ,വനിതാസംഘം ഭാരവാഹികളായ സുകുമാരി, അനിതാ രാജേന്ദ്രൻ, ഗീതാമുരുകൻ യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ അനു രാമചന്ദ്രൻ,വാഴമുട്ടം എസ്.ആർ.സുജിത്,വിധിൻ,വിഷ്ണു,ബിനു തുടങ്ങിയവർ സംസാരിച്ചു.