ബാലരാമപുരം: ബാലരാമപുരം സി.സദാനന്ദൻ അനുസ്മരണയോഗം സി.പി.എം നേമം ഏരിയാ സെക്രട്ടറി അഡ്വ.എപ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എൽ.ഡി.എഫ് നേതാക്കളായ ഡോ.എ.നീലലോഹിതദാസ്,​ ബാലരാമപുരം സ്പിന്നിംഗ്മിൽ ചെയർമാൻ സണ്ണി തോമസ്,​ ഡോ.എൻ.എം നായർ,​ പരശുവയ്ക്കൽ രാജേന്ദ്രൻ,​ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എം.എച്ച്. സലീം,​ ബാലരാമപുരം സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. ​രാധാകൃഷ്ണൻ,​ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,​ അഡ്വ.ജി.മുരളീധരൻ,​ നെല്ലിമൂട് പ്രഭാകരൻ,​ റൂഫസ് ഡാനിയേൽ,​ എം.ബാബുജാൻ,​ വിഴിഞ്ഞം ജയകുമാർ,​ ടി.വിജയൻ,​ കരിച്ചൽ ഗോപാലകൃഷ്ണൻ,​ അരുമാനൂർ എസ്.മുരുകൻ,​ എസ്.കെ വിജയകുമാർ,​ കോവളം രാജൻ,​ ആർ.ബാഹുലേയൻ,​‌ ആർ.അനീഷ് കുമാർ,​ ജെ.വത്സലകുമാരി.എം.കെ രഘു എന്നിവർ പങ്കെടുത്തു.