
നെയ്യാറ്റിൻകര: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം (സി.എച്ച്.ആർ.എഫ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിൽ 'മനുഷ്യാവകാശ ദിനാചരണവും ബാലാവകാശങ്ങളും സംരക്ഷണവും ' എന്ന വിഷയത്തിൽ ശില്പശാലയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.സിന്ധു കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.എം.പ്രതാപ ദേവ് ഉദ്ഘാടനം നിർവഹിച്ചു. നെയ്യാറ്റിൻകര ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.സീന സി.ബി ക്ലാസ് നയിച്ചു. ജില്ലാ ട്രഷറർ കെ.എസ് ദാസ് മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.രാജൻ ആചാരി ജില്ലാ സെക്രട്ടറി എസ്.എച്ച് സജീവ്, കോഡിനേറ്റർ വി.സിന്ധു, താലൂക്ക് പ്രസിഡന്റ് അഡ്വ. പി.വിജയൻ, സ്കൂൾ പ്രിൻസിപ്പൽ ആർ.ഷീജ എന്നിവർ പങ്കെടുത്തു.