തിരുവനന്തപുരം: ഉള്ളൂർ,പട്ടം തോടുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തോടുകളിൽ നിന്നുള്ള ചെളി വാരിയിട്ടില്ലെന്നും കരാറുകാരോട് ചെളി വാരി മാറ്റാൻ പറയണമെന്നും ഗൗരീശപട്ടം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അധികൃതരോട് ആവശ്യപ്പെട്ടു.കോടികളുടെ കോൺട്രാക്ട് ഏറ്റെടുത്തവർ പണി പാതിവഴിയിലിട്ട് ബില്ല് മാറി പോകുന്ന അവസ്ഥയുണ്ടാകരുതെന്നും പണിയുടെ ഭാഗമായ ചെളിവാരൽ പ്രക്രിയ പൂർത്തിയാക്കിയ ശേഷമേ സർക്കാർ ബില്ല് പാസാക്കി നൽകാവൂവെന്നും ഭാരവാഹികളായ സുരേഷ് കുമാർ,കെ.ജി.സാം എന്നിവർ അറിയിച്ചു.