നെടുമങ്ങാട് : കെ. എസ്. ആർ. ടി. സി നെടുമങ്ങാട് ബഡ്ജറ്റ് ടൂറിസം സെൽ ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സ്പെ‌ഷ്യൽ ബസ് സർവീസ് ഒരുക്കും.13ന് രാവിലെ 4ന് നെടുമങ്ങാട് നിന്നും പുറപ്പെട്ട് പൊങ്കാലയ്ക്ക് ശേഷം ഭക്തജനങ്ങളെ തിരികെ എത്തിക്കുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. 14ന് തെന്മല, റോസ്‌മല, പാലരുവി ട്രിപ്പുo ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ ട്രിപ്പും 15ന് പൗർണ്ണമിക്കാവ്, ചെങ്കൽ ശിവക്ഷേത്രം, ആഴിമല ശിവക്ഷേത്രം, കോവളം എന്നീ ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.ക്ഷേത്രനഗരിയായ മധുര തഞ്ചാവൂരിലേക്കും പ്രമുഖ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്കും,അതിരപ്പള്ളി, വാഴച്ചാൽ -മലക്കപ്പാറ, അഞ്ചുരുളി,രാമക്കൽമേട്, ഗവി, തിരുവൈരാണിക്കുളം ദേവീക്ഷേത്രം, അഗ്രികൾച്ചറൽ തീം പാർക്ക്മാംഗോ മെഡോസ്‌യാത്ര, വാഗമൺ പരുന്തും പാറ, വാഴ്‌വാന്തോൽ - പൊൻമുടി, കുമരകം ഹൗസ് ബോട്ട് ഉല്ലാസയാത്രയും ഈ മാസം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.ടിക്കറ്റ് ബുക്കിംഗിന് 9744135537,9074361954 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.