kud

ചിക്കൻ കറികട്ടും, ബിരിയാണി കട്ടും വിപണിയിൽ അവതരിപ്പിച്ചു

തിരുവനന്തപുരം: കേരള ചിക്കന്റെ ശീതീകരിച്ച മൂല്യവർദ്ധിത ഉത്പന്നങ്ങൾ കുടുംബശ്രീ പുറത്തിറക്കി. ചിക്കൻ ‌ഡ്രം സ്റ്റിക്ക്, ബോൺലെസ് ബ്രീസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നി പാക്കേജ്ഡ് ഉത്പന്നങ്ങളാണ് പുറത്തിറക്കിയത്.

സെക്രട്ടേറിയറ്റ് അനക്സിൽ നടന്ന കുടുംബശ്രീയുടെ ഗവേണിംഗ് ബോഡി യോഗത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതിദേവിക്ക് നൽകി മന്ത്രി എം.ബി.രാജേഷ് വിപണനോദ്ഘാടനം നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബശ്രീ കേരള ചിക്കൻ ബ്രോയിലർ ഫാർമേഴ്സ് കമ്പനിയുടെ നേതൃത്വത്തിൽ അംഗങ്ങളുടെ ഫാമിൽ വളർത്തുന്ന ഇറച്ചിക്കോഴികളെ എറണാകുളം കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയുടെ പ്ളാന്റിലെത്തിച്ച് സംസ്‌കരിച്ച് പായ്ക്ക് ചെയ്യും. കവറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്താൽ ഏതു ഫാമിൽ വളർത്തിയ കോഴിയാണെന്ന് മനസിലാക്കാനാകും. ആദ്യഘട്ടത്തിൽ തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉത്പന്നങ്ങൾ ലഭിക്കും. നിലവിൽ 11 ജില്ലകളിലായി 431 ബ്രോയിലർ ഫാമുകളും 139 ഔട്ട്‌ലെറ്റുകളും കുടുംബശ്രീ കേരള ചിക്കൻപദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു.