തിരുവനന്തപുരം : പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഒളിവിൽ. ചെന്തിട്ട ശിവക്ഷേത്രത്തിനു സമീപം ധനം അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഭാഗ്യലക്ഷ്മിക്കാണ് (38) കഴുത്തിന് ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ ഭർത്താവ് വിജയകുമാറിനെതിരേ ഫോർട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പ്രതി കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്താൻ ശ്രമിച്ചത്. ഭാഗ്യലക്ഷ്മിയും മകളും ചേർന്ന് തടഞ്ഞു. എന്നാൽ കഴുത്തിലും കീഴ്ത്താടിയിലും മകൾ അർച്ചനയുടെ കൈയ്ക്കും പരിക്കേറ്റു. ഭാഗ്യലക്ഷ്‌മിയുടെ പരിക്കുകൾ ഗുരുതരമാണ്.
പൂജപ്പുരയിൽ താസമിച്ചിരുന്ന ഭാഗ്യലക്ഷ്മി ഭർത്താവുമായി പിണങ്ങിയാണ് ചെന്തിട്ടിയിലേക്ക് മാറിയത്. ഭാഗ്യലക്ഷ്മി ഭർത്താവ് വിജയകുമാറിനെതിരെ നേരത്തെ പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു.