
തിരുവനന്തപുരം: കലാനിധി വയലാർ-ദക്ഷിണാമൂർത്തി സ്മൃതി കാവ്യശ്രേഷ്ഠ പുരസ്‌കാരങ്ങൾ കവി പ്രഭാവർമ്മയ്ക്കും തങ്കൻ തിരുവട്ടാറിനും മന്ത്രി ജി.ആർ.അനിൽ നൽകി. കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാരാജേന്ദ്രൻ അദ്ധ്യക്ഷയായി. മുൻ ഡി.ജി.പി ബി. സന്ധ്യ, സംവിധായകൻ ബാലുകിരിയത്ത്,ഡോ.സി. ഉദയകല, പ്രൊഫ. കുമാരകേരളവർമ്മ, പ്രൊഫ.രമാഭായി, മാദ്ധ്യമപ്രവർത്തകൻ സന്തോഷ് രാജശേഖരൻ, കവി പ്രദീപ് തൃപ്പരപ്പ്, മുട്ടറ ബി.എൻ.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ആലാപനം, രചന, വീഡിയോ നിർമ്മാണം, സംഗീത സംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയ മുപ്പതോളം പേർക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ദക്ഷിണാമൂർത്തി സംഗീതശ്രേഷ്ഠ പുരസ്‌കാരം ഷിനി വളപ്പിലിനും നൽകി. അയ്യപ്പഭക്തിഗാന വീഡിയോ ആൽബം തൈക്കാട് ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ മണികണ്ഠൻ നായർക്ക് നൽകി മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു.