വാമനപുരം:വാമനപുരം ഗ്രാമ പഞ്ചായത്തിലെ മേലാറ്റുമുഴി വാർഡും വെള്ളയയമ്പലം ഡോ.അഗർവാൾസ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് 15ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കും.മേലാറ്റുമുഴി ഗവ. എൽ.പി.എസിൽ നടക്കുന്ന ക്യാമ്പ് വാർഡ് മെമ്പർ യു.എസ്. സാബു ഉദ്ഘാടനം ചെയ്യും.