കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തിലെ വാമനപുരം നദിയിലെ കട്ടപറമ്പ് മുള്ളിയിൽ കടത്തുവള്ളം പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കട്ടപ്പറമ്പ് നിവാസികൾക്ക് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലേക്ക് പെട്ടെന്ന് എത്തിച്ചേരാൻ പറ്റുന്ന ഒരു കടത്താണ് കട്ടപ്പറമ്പ് മുള്ളിയിൽ കടത്ത്. പഞ്ചായത്തിലെ ബി.ജെ.പി ഭരണം വന്നതോടുകൂടി ഈ കടത്ത് നിറുത്തിവയ്ക്കുകയായിരുന്നു. ഇപ്പോഴത്തെ എൽ.ഡി.എഫ് ഭരണസമിതി കടത്ത് പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ അറിയിച്ചു.