നെയ്യാറ്റിൻകര: കേന്ദ്ര സർക്കാർ വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച 'ബീമാ സഖി"പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.18 മുതൽ 70 വയസ് വരെയുള്ള എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകൾക്ക് ബീമാ സഖിയായി പ്രവൃത്തിക്കാം. വനിതകൾക്ക് 7000 രൂപ പ്രതിമാസ വേതനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ഓഫീസിന് എതിർവശത്തെ ഗവ.പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിൽ നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9074560487.