നെയ്യാറ്റിൻകര: അതിയന്നൂർ പഞ്ചായത്തിലെ കൊടങ്ങാവിള വാർഡിൽ ജലബഡ്ജറ്റ് ഗ്രാമസഭ സംഘടിപ്പിച്ചു.കൊടിയ വരൾച്ച വരാൻ സാദ്ധ്യതയുള്ള പഞ്ചായത്തിൽ എല്ലാ വാർഡുകളിലും ജലഗ്രാമസഭ ചേരും.കോട്ടുകോണം അങ്കണവാടി മൈതാനത്ത് നടന്ന ഗ്രാമസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ സി.ലത അദ്ധ്യക്ഷത വഹിച്ചു.എ.ഡി.എസ് പ്രസിഡന്റ് ഗീതാകുമാരി,സിസിലറ്റ് ബായി,വസന്ത,ഷീജ,ഗിരിജകുമാരി എന്നിവർ പങ്കെടുത്തു.