ആറ്റിങ്ങൽ: മഹാകവി കുമാരനാശാൻ ചരമശതാബ്‌ദി ആചരണത്തിന്റെ സമാപ്തി കുറിച്ച് സാംസ്‌കാരിക ജാഥയ്ക്ക് തുടക്കമാകുന്നു.കായിക്കരയിൽ നിന്ന് ആരംഭിച്ച് പല്ലനയിൽ അവസാനിക്കുന്ന ജാഥയ്ക്ക് കവികളും സാംസ്‌കാരിക നായകന്മാരും നേതൃത്വം നൽകും.ജനുവരി 10ന് ജാഥയുടെ ഉദ്ഘാടനം കായിക്കര ആശാൻ സ്മാരകത്തിൽ നടക്കും. വിവിധ കലാപരിപാടികളും,കവി സമ്മേളനം,ആശാൻ കവിതാലാപന മത്സരങ്ങളും ഇതിനോടനുബന്ധിച്ച് നടത്തും. ജാഥയുടെ വിജയത്തിനായി 51പേരടങ്ങുന്ന സംഘാടക കമ്മിറ്റിക്ക് രൂപം നൽകി.

ഭാരവാഹികളായി അടൂർ പ്രകാശ് എം.പി,വി.ശശി എം.എൽ.എ,ആർ.സുഭാഷ് (ജില്ലാപഞ്ചായത്ത്‌ അംഗം),ലൈജു (പ്രസിഡന്റ്‌,ഗ്രാമപഞ്ചായത്ത്‌),പ്രൊഫ.ബി.ഭുവനചന്ദ്രൻ,കെ.ശൈവ പ്രകാശ് (രക്ഷധികാരികൾ),ഷിബു കടയ്ക്കാവൂർ (ചെയർമാൻ),കരവാരം രാമചന്ദ്രൻ,വിജയൻ.സി.വി,ജെയിൻ.കെ,വീണ കായിക്കര,കെ.റഹിം,എസ്.എ.ബഷീർ (വൈസ് ചെയർമാൻമാർ),വിശ്വകുമാർ (ജനറൽ കൺവീനർ),ഗിരീഷ് ബാബു, ആർ.പ്രദീപ് (ജോയിന്റ് കൺവീനർമാർ), എന്നിവരെയും തിരഞ്ഞെടുത്തു.എ.ഷൈജു,എസ്.പ്രേമചന്ദ്രൻ,വി.സുനിൽ,സജീവ് വക്കം,മധു ഗോപിനാഥ്,സുരേഷ്,സിന്ധു പിള്ള,അജയ് വിശ്വനാഥ്,വക്കം രാജീവ്‌,കടയ്ക്കാവൂർ അജയബോസ്,അനിൽ കുമാർ,എ.എ.കരിം,ഷാനവാസ്‌,സൈഗാൾ ജംഗ്ലി,എൻ.അനിൽകുമാർ,ജെതിൻ രാജീവൻ,സജിൻ,സുമ ഗോപിനാഥ് എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.യോഗത്തിൽ ആചാരണ കമ്മിറ്റിയുടെ ജില്ലാ ഭാരവാഹികളായ ഷൈജു,ബിജു എന്നിവർ പങ്കെടുത്തു.