thulasi-thara

ആറ്റിങ്ങൽ: തൃക്കാർത്തികയെ വരവേൽക്കാൻ വിവിധ രൂപത്തിലുള്ള കളിമൺ വിളക്കുകൾ വിപണിയിൽ സജീവമായി.കാർത്തികയെന്നാൽ ദീപങ്ങളും,കിഴങ്ങുവർഗങ്ങളുടെ പുഴുക്കുമാണ് മലയാളികൾക്ക്. കളിമണ്ണിൽ തീർത്ത മൂന്ന് രൂപ വിലയുള്ള ഇടിഞ്ഞിൽ മുതൽ 75 രൂപ വിലയുള്ള തുളസിത്തറ വരെയുള്ള വിളക്കുകളാണ് ഇക്കുറി കാർത്തിക ദീപം തെളിക്കാൻ വീപണി കീഴടക്കിയിരിക്കുന്നത്.

വിപണിയിൽ തുളസിത്തറയ്ക്ക് നല്ല ഡിമാൻഡുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.ഇതിനെല്ലാം പുറമെ തട്ട് വിളക്ക്,ബേമ്മ വിളക്ക് എന്നിവയും വിപണിയിലുണ്ട്.കാർത്തിക ദീപം തെളിച്ചശേഷം കിഴങ്ങുവർഗങ്ങളുടെ പുഴുക്ക് കഴിക്കുന്നതും മലയാളികളുടെ പതിവാണ്.