
വെള്ളറട: ഉപതിരഞ്ഞെടുപ്പ് നടന്ന വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിക്കാമൻകോട് വാർഡ് ബി.ജെ.പി നിലനിറുത്തി. ബി.ജെ.പി സ്ഥാനാർത്ഥി അഖില മനോജ് 130 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.ബി.ജെ.പി അംഗമായിരുന്ന ദീപ സനലിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.ആകെ 1443 വോട്ടുകൾ പോൾ ചെയ്തതിൽ 619 വോട്ട് ബി.ജെ.പി സ്ഥാനാർത്ഥിക്കും ലഭിച്ചു.എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷീബയ്ക്ക് 489 വോട്ടും യു.ഡി.എഫ് സ്ഥാനാർത്ഥി ഷെർളിക്ക് 335 വോട്ടുമാണ് ലഭിച്ചത്.ഇതോടെ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി.ബി.ജെ.പിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ പനച്ചമൂട് ജംഗ്ഷൻ വരെയും വെള്ളറടയിലും കരിക്കാമൻകോടും ആഹ്ളാദ പ്രകടനവും പായസ വിതരണവും നടത്തി.