
കല്ലമ്പലം: തോട്ടയ്ക്കാട് ഗവ.എൽ.പി.എസിന് സംസ്ഥാന പുരസ്കാരം. സംസ്ഥാന ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പ്രഖ്യാപിച്ച മികവ് സീസൺ ഫൈവ് പുരസ്കാരമാണ് തോട്ടയ്ക്കാട് ഗവ.എൽ.പി.എസ് കരസ്ഥമാക്കിയത്. പുരസ്കാരവും പ്രശസ്തി പത്രവും എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശിൽ നിന്ന് വിദ്യാലയപ്രതിനിധികൾ ഏറ്റുവാങ്ങി. മികച്ച ഗവേഷണാത്മക പ്രവർത്തനത്തിന് നേതൃത്വം നൽകിയ അദ്ധ്യാപികയ്ക്കുള്ള സർട്ടിഫിക്കറ്റ് അദ്ധ്യാപിക ഷെമീന ഏറ്റുവാങ്ങി. ഇത്തരത്തിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത 12 വിദ്യാലയങ്ങളിലൊന്നും ജില്ലയിലെ ഏക വിദ്യാലയവുമാണ് തോട്ടയ്ക്കാട് ഗവ.എൽ.പി.എസ്.